ഏറ്റുമാനൂർ പട്ടിത്താനം മണർകാട് ബൈപാസ് നാടിന് സമർപ്പിച്ചു

 

ഏറ്റുമാനൂർ:  മൂന്നരപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനുശേഷം ഏറ്റുമാനൂർ പട്ടിത്താനം മുതൽ പാറകണ്ടം  വരെയുള്ള 1.8 കിലോമീറ്റർ റോഡിന് നാടിന് സമർപ്പിച്ചു. പാറകണ്ടം  ജംഗ്ഷനിൽ പൊതുമരാമത്ത് ടൂറിസം യുവജന ക്ഷേമകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തു. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി പി എൻ വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തി.  മുൻ എംഎൽഎ കെ. സുരേഷ് കുറുപ്പ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

ബൈപ്പാസ് പൂർണമായും പൂർത്തിയായതോടെ കോട്ടയം ജില്ലയിലെ പല നഗരങ്ങളിലും ഗതാഗതക്കുരുക്കിനാണ് പരിഹാരമാകുന്നത്. എം സി റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ദേശീയപാത 183 മണർകാട് ജംഗ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിന് 13.30 കിലോമീറ്റർ ദൂരമാണുള്ളത്. മൂന്നു ഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. 1.80 കിലോമീറ്റർ വരുന്ന അവസാനഘട്ട പുറത്തായതോടെയാണ് ബൈപ്പാസ് പൂർണതോതിൽ സജ്ജമായത്.  മൂന്നാം ഘട്ടത്തിന് 12.60 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്

 

 

Be the first to comment

Leave a Reply

Your email address will not be published.


*