ഏറ്റുമാനൂർ ഉപജില്ലാ കലോത്സവം അതിരമ്പുഴയിൽ

അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15 ന്  അതിരമ്പുഴയിൽ തുടക്കമാകും. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് അലോഷ്യസ് എൽ.പി.സ്കൂൾ , സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്നിവിടങ്ങളിലായാണ് കലോത്സവത്തിന്റെ വേദികൾ ക്രമീകരിച്ചിരിക്കുന്നത്.

സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. ഗ്രിഗറി മേപ്പുറം അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ.എസ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ആൻസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , വാർഡ് മെമ്പർമാരായ ബേബിനാസ് അജാസ്, ജോസ് അമ്പലക്കുളം, പി.ടി.എ പ്രസിഡന്റുമാരായ റ്റോമിക്കുട്ടി മാത്യു, ശ്രീകാന്ത്, റെജിമോൻ, പ്രിൻസിപ്പാൾ ജെയിംസ് കെ മാളിയേക്കൽ, ഹെഡ് മാസ്റ്റർ ഷൈരാജ് വർഗീസ്, വിവിധ കമ്മറ്റി കൺവീനർമാർ, വിവിധ ഫോറം സെക്രട്ടറിമാർ , സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*