ചീഫ് സെക്രട്ടറി താക്കീത് ചെയ്തിട്ടും കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടിയില്‍ ചേരിപ്പോര് തുടരുന്നു. തമ്മിലടിയിൽ ഫയല്‍ നീക്കവും ഭരണ സ്തംഭനവും തുടരുന്നു എന്ന് വിമര്‍ശം ഉയരുമ്പോഴും പരസ്പരം ചെളിവാരിയെറിയുകയാണ് ഉദ്യോഗസ്ഥര്‍. വിവാദം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും വിമര്‍ശനം തുടരുകയാണ് കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്.
കാംകോയുടെ കളപറിയ്ക്കുന്ന യന്ത്രത്തിന്റെ ചിത്രം പങ്കുവച്ചാണ് എന്‍ പ്രശാന്തിന്റെ ഏറ്റവും ഒടുവിലെ പ്രതികരണം. ‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ… ‘ എന്ന സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന കുറിപ്പോടെയാണ് പരോക്ഷ വിമര്‍ശനം. ” ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!” എന്നും പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും എതിരെ ശക്തമായ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ ഗോപാല കൃഷ്ണനെതിരായ വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിലും എന്‍ പ്രശാന്ത് ഭാഗമായ ഐഎഎസ് ചേരിപ്പോരിലും സര്‍ക്കാര്‍ തലത്തില്‍ കടുത്ത അതൃപ്തി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നത്. സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പരോക്ഷ പരിഹാസവുമായി എന്‍ പ്രശാന്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എം ജയതിലകിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചതും മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ചതുമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. വിഷയത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയായിരിക്കും നടപടി സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.
Be the first to comment