ന്യൂഡല്‍ഹി: ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം പേര്‍ക്ക് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് യുപിഐ ഇടപാടിന് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യമാണ് ആര്‍ബിഐ അവതരിപ്പിച്ചത്.
ഒരാള്‍ക്ക് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരു വ്യക്തിയെ അനുവദിക്കുന്ന സംവിധാനമാണിത്. കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിലെ യുപിഐ ആപ്പ് വഴി പണമിടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് സേവനം വരുന്നത്.
എത്ര തുക വരെ മറ്റൊരാള്‍ക്ക് ഉപയോഗിക്കാമെന്ന് പ്രൈമറി ഉപയോക്താവിന് നിശ്ചയിക്കാം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താന്‍ അവസരമൊരുക്കുന്നതാണ് പുതിയ സംവിധാനം. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ള സാഹചര്യങ്ങളില്‍ ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.
Be the first to comment