മെറ്റ കണക്ട് 2023ലായിരുന്നു വ്യത്യസ്തമായ നിരവധി എഐ ഫീച്ചറുകള്‍ മെറ്റ പരിചയപ്പെടുത്തിയത്. മെറ്റ എഐ അവതരിപ്പിച്ചതോടെ കമ്പനി എഐ സാങ്കേതികവിദ്യയുടെ ലോകത്ത് ചുവടുറപ്പിക്കുന്നതിന്റെ സൂചനകളും നല്‍കി. തങ്ങളുടെ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് മെറ്റ ഇപ്പോള്‍, പ്രത്യേകിച്ചും വാട്‌സ്ആപ്പിലേക്ക്.
മറ്റൊരാളോട് സംഭാഷണത്തില്‍ ഏർപ്പെടുന്നതുപോലെ എഐയോട് സംസാരിക്കാനാകും എന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. ലാമ 2നെ അടിസ്ഥാനമാക്കിയുള്ള ബെസ്പോക്ക് മോഡലിലാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. സുഗുമമായ സംഭാഷണങ്ങളാണ് ഈ ഫീച്ചറിലൂടെ മെറ്റ വാഗ്ദാനം ചെയ്യുന്നത്.
മെറ്റ എഐയുടെ മറ്റൊരു ആകർഷകമായ സവിശേഷത ഇമേജ് ജനറേഷന്‍ ടൂളാണ്. ടെക്സ്റ്റ് വഴി നല്‍കുന്ന നിർദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും എഐ ചിത്രങ്ങള്‍ രൂപീകരിക്കുക. ‘@MetaAI /imagine’ എന്ന് ടൈപ്പ് ചെയ്തതിന് ശേഷം നിർദേശങ്ങള്‍ നല്‍കിയാല്‍ മതിയാകും. നിലവില്‍ മെറ്റ എഐയുടെ സേവനം അമേരിക്കയില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
Be the first to comment