ശബരിമല തീർത്ഥാടനം; എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്ക് നൽകുന്ന എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയായിരുന്നു ദിവ്യ എസ് അയ്യർ വിവരം അറിയിച്ചത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നത്. തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും നന്ദി അറിയിക്കുന്നതായും ദിവ്യ എസ് അയ്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഭാരതത്തിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കലക്ടർമാരുടെ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളിലെ സംഭാവനകളെയാണ് അവാർഡിനായി പരിഗണിച്ചത്. സുപ്രിം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ജസ്.ആർ.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്‌ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെ പുരസ്‌കാരത്തിന് അർഹരായി തെരഞ്ഞെടുത്തതെന്ന് ദിവ്യ എസ് അയ്യർ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*