മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ ? പഠനങ്ങൾ പറയുന്നു

നല്ല മധുരം കൂട്ടി ഒരു കപ്പ് കാപ്പി കുടിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ഏത് പ്രായത്തിലും മധുരം കൂട്ടി ഒരു ചായ അല്ലെങ്കിൽ ഒരു കാപ്പി കുടിക്കുന്നത് നമ്മുടെ ഒരു ദിവസത്തിന്റെ ഭാഗം കൂടിയാണ്. എന്നാൽ കാപ്പിയിൽ ധാരാളം മധുരം ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ നടത്തിയ പഠനത്തിലാണ് കോഫിയിൽ മധുരം കൂടുതലായി ഉപയോഗിക്കുന്നവരിൽ അൽഷിമേഴ്സ് , ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

നാല്പതിനും എഴുപതിനുമിടയിലുള്ളവരിൽ നടത്തിയ പഠനത്തിൽ പങ്കെടുത്ത 54 ശതമാനം പേർ മധുരമില്ലാത്ത കാപ്പിയും , 24 ശതമാനം ആളുകൾ കാപ്പി കുടിക്കാത്തവരും 16 ശതമാനം പഞ്ചസാര ഉപയോഗിക്കുന്നവരും ബാക്കി 7 ശതമാനം ആളുകൾ കാപ്പിയിൽ കൃത്രിമ മധുരം ചേർക്കുന്നവരുമാണ്. മധുരമില്ലാത്ത കാപ്പി കുടിക്കുന്നവരിൽ രോഗസാധ്യത 29-30 ശതമാനം കുറവാണെന്ന് കണ്ടെത്തി.

മധുരമില്ലാത്ത കാപ്പിയിൽ ആന്റിഓക്സിഡന്റ്,റൈബോഫ്ലേവിൻ(വിറ്റാമിൻ ബി2),മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് തലച്ചോറിന്റെ പ്രവർത്തനത്തിനും ,ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ഏറെ ഗുണകരമാണ്, ഇത് ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കുകയും ,ന്യൂറോ സംബന്ധ അസുഖങ്ങൾ തടയുകയും ചെയ്യും.എല്ലാ ദിവസവും പഞ്ചസാര അടങ്ങിയ കാപ്പി കുടിക്കുന്നത് മെറ്റാബോളിസത്തെയും ,മാനസികമായ കഴിവുകളെയും ബാധിക്കാമെന്നും പഠനം പറയുന്നു.

അതിനാൽ മധുരമില്ലാത്ത കാപ്പി ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്, ഇതുകൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ ഏതൊക്കെയെന്ന് അറിയാം ;

  • കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉത്തേജിപ്പിക്കാനും , ഓർമ്മശക്തി ,പേശികളുടെ ചലനം , പഠിക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്തുന്നു.
  • മധുരമില്ലാത്ത കോഫിയുടെ ഉപയോഗം അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
  • കാപ്പി കുടിക്കുന്നത് സ്‌ട്രോക്കും ഡിമെൻഷ്യയും കുറയുന്നതിന് കാരണമാകും. കഫീൻ തലച്ചോറിലെ ഡോപാമൈൻ ഉത്പാദനം കൂട്ടി മാനസികാരോഗ്യം വർധിപ്പിക്കുന്നു .ഇത് വിഷാദ രോഗത്തിന്റെ സാധ്യത തടയുന്നു.
  • പഞ്ചസാര അടങ്ങിയിട്ടില്ലാത്ത കാപ്പിയിൽ കലോറിയുടെ അളവ് വളരെ കുറവാണ്, ഇത് മെറ്റബോളിസം വർധിപ്പിച്ച് ,ശരീരഭാരം നിയന്ത്രിക്കുന്നു.

കോഫി കുടിക്കുന്നത് നല്ലതാണെങ്കിലും മിതമായ അളവിൽ മാത്രമാണ് ഇതിന്റെ ഉപയോഗം എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*