നിലവിലുള്ള ക്ലിനിക്കൽ ലബോറട്ടറികളെ സ്ഥല വിസ്തീർണ്ണ പരിധിയിൽ നിന്ന് ഒഴിവാക്കണം; കെ.പി.എൽ.ഒ.എഫ്

കോട്ടയം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമം പൂർണ്ണ തോത്തിൽ നടപ്പിലാക്കുമ്പോൾ നിലവിൽ പ്രവർത്തിക്കുന്ന ലബോറട്ടറികളെ സ്ഥല വിസ്തീർണ്ണ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ക്വാളിറ്റി കൺട്രോൾ, ബയോ മെഡിക്കൽ വേസ്റ്റ് നിർമാർജ്ജനം എന്നിവ സർക്കാർ തലത്തിൽ നടപ്പിലാക്കണമെന്നും കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം ആവശ്യപെട്ടു. സമ്മേളനം കെ.പി.എൽ.ഒ.എഫ് സംസ്ഥാന സെക്രട്ടറി കെ എൻ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പ്രിൻസ് എ ജെ അദ്ധ്യക്ഷനായിരിന്നു.കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സെക്രട്ടറി ജോജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജസ്റ്റിൻ മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ ട്രഷറർ അബ്ദുൽ സലിം ,കെ.പി.എൽ.ഒ.എഫ് സംസ്ഥാന ട്രഷറർ സലിം മുക്കാട്ടിൽ ,സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി ഷിബു, സെലിൻ പയസ്, രാജു ചാക്കോ, വിനോദ് വി ടി തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികൾ: രാജു ചാക്കോ (പ്രസിഡൻ്റ്), വിനോദ് വി ടി ,സബിത സെബാസ്റ്റ്യൻ( വൈസ് പ്രസിഡൻ്റുമാർ), ജസ്റ്റിൻ മാത്യു(സെക്രട്ടറി), ബിനു കെ ആർ, റ്റോമിച്ചൻ പ്ലാംപറമ്പിൽ (ജോയിൻ്റ് സെക്രട്ടറിമാർ), പ്രിൻസ് എ ജെ (ട്രഷറർ ), രാജേന്ദ്രൻ, സനു ഗോപിനാഥ്, സിന്ധു, മുബീന, അരുൺ, ജിൻസി ബിനോയ്, റീജു തോമസ്, ലത അനിൽകുമാർ, സിനി ബിനോയ്, ജയിംസ്, സിബി അഗസ്തി, സ്മിത, ഷൈമോൾ (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ)

കേരളത്തിലെ ലബോറട്ടറി ഉടമകളുടെ ഏറ്റവും വലിയ സംഘടനയായ കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ മൂന്നാം സംസ്ഥാന സമ്മേളനം 2023 ഫെബ്രുവരി 18,19 തിയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്നതിനു മുന്നോടിയായാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.

 

 

 

 

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*