ലഹരി മാഫിയയുടെ ശല്യം; റെസ്റ്റോറൻറും കള്ളുഷാപ്പും ഉപേക്ഷിക്കക്കേണ്ട അവസ്ഥയിൽ പ്രവാസി വ്യവസായി

ഏറ്റുമാനൂർ: ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ അതിരമ്പുഴ കിഴക്കേച്ചിറ കള്ള്ഷാപ്പ് മൂക്കൻസ് മീൻചട്ടി എന്നപേരിൽ ഫാമിലി റെസ്റ്റോറൻ്റായി നടത്തുന്ന ജോർജ് വർഗീസ് എന്ന പ്രവാസി വ്യാവസായിയാണ് കഞ്ചാവ് മാഫിയയുടെ ശല്യം മൂലം ബിസിനസ് തുടരാനാകാതെ വലയുന്നത്. കേരളത്തിലെ ഷാപ്പ് കറികളിൽ ഏറ്റവും കൂടുതൽ വ്യത്യസ്തയൊടെയും വൃത്തിയോടെയും നല്കുന്ന സ്ഥാപനമാണ് മൂക്കൻസ് മീൻചട്ടി. സ്റ്റാർ ഹോട്ടൽ നിലവാരത്തിലുള്ള മൂന്ന് ഷെഫുകൾ ഉൾപ്പടെ 18 ജീവനക്കാരാണ് ഈ സ്ഥാപനത്തിലെ വരുമാനത്തിൽ ജീവിക്കുന്നത്.നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കഴിഞ്ഞ കുറെ കാലമായി ലഹരി മാഫിയയുടെ നിരന്തരമായ ആക്രമണമാണ്. അതിരമ്പുഴ കോട്ടമുറി ഭാഗത്തു നിന്നുള്ളവരാണ് അക്രമങ്ങൾ നടത്തുന്നതെന്ന് ഉടമ പറയുന്നു. ലഹരി സംഘത്തിന്‍റെ അക്രമത്തിന്‍റെ തെളിവടക്കം പരാതി നൽകിയിട്ടും ശക്തമായ ഇടപെടൽ നടത്താൻ പരിമിതി ഉണ്ടെന്ന മറുപടിയാണ് പൊലീസിൽ നിന്ന് കിട്ടുന്നതെന്നും ജോർജ് പറഞ്ഞു. 

സംഘം ചേര്‍ന്ന് വരുന്ന അക്രമികള്‍ കള്ള് ഷാപ്പിലിരുന്ന് കഞ്ചാവ് വലിക്കുകയും ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ഷാപ്പിലെത്തുന്ന മറ്റ് കസ്റ്റമേഴ്സിനെ അസഭ്യം വിളിക്കുകയും ഷാപ്പിലെത്തുന്ന കസ്റ്റമേഴ്സിന്‍റെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും തുടങ്ങിയവ സ്ഥിരം പരിപാടിയാണെന്നും അക്രമിസംഘത്തിന്‍റെ നിരന്തര ശല്യമാണ് ഷാപ്പിലെന്നും ജോര്‍ജ്ജ് വര്‍ഗ്ഗീസ് പറയുന്നു. എല്ലാത്തവണയും പൊലീസില്‍ പരാതി നല്‍കുന്നുണ്ടെങ്കിലും ഫലമില്ല. ഇതോടെയാണ് ലക്ഷങ്ങള്‍ മുടക്കി നാട്ടില്‍ തുടങ്ങിയ വ്യവസായം ഉപേക്ഷിച്ച് വീണ്ടും വിദേശത്തേക്ക് മടങ്ങാന്‍ ജോര്‍ജ് ആലോചിക്കുന്നത്.

സർക്കാരും ജനങ്ങളൊന്നാകെയും ലഹരിവിരുദ്ധ പോരാട്ടത്തിലണിനിരക്കുമ്പോഴാണ് ലഹരി മാഫിയയുടെ ശല്യം മൂലം വർഷങ്ങളായി വിദേശത്തു ജോലി ചെയ്തു നേടിയ സമ്പാദ്യം കൊണ്ട് കെട്ടിപ്പടുത്ത വ്യവസായം, ഒരു പ്രവാസിക്ക് ഉപേക്ഷിക്കേണ്ടിവരുന്നത് .

 

Be the first to comment

Leave a Reply

Your email address will not be published.


*