പോളിസിസ്റ്റിക് ഓവറി സിൻഡ്രോം മൂലം നിരവധി സ്ത്രീകളാണ് ഇന്ന് ബുദ്ധിമുട്ടുന്നത്. അണ്ഡാശയങ്ങൾ അസാധാരണമായ അളവിൽ ആൻഡ്രോജൻ ഉത്പാദിപ്പിക്കുന്നു. ഇത് അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. ആർത്തവ ക്രമക്കേട്, അമിത രോമവളർച്ച, മുഖക്കുരു, പൊണ്ണത്തടി എന്നിവയാണ് പിസിഒഎസിൻ്റെ ചില ലക്ഷണങ്ങൾ. പിസിഒഎസ് വന്ധ്യത, ശരീരഭാരം, തുടങ്ങിയ വിവിധ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
പിസിഒഎസ് തലവേദനയ്ക്ക് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. പിസിഒഎസ് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. അതുവഴി മൈഗ്രെയ്ൻ ഉണ്ടാക്കാം. ശരീരത്തിലെ വിട്ടുമാറാത്ത വീക്കം, ക്ഷീണം, തലവേദന എന്നിവയ്ക്ക് കാരണമാകും.
പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ…
- അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ അസുഖത്തെ വളരെയധികം ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുക. അതുപോലെ, കേക്ക്, ബ്രെഡ് പോലെയുള്ള ആഹാരങ്ങള്‍ ഒഴിവാക്കാം. ഇതെല്ലാം റിഫൈന്‍ഡ് ഭക്ഷണങ്ങളാണ്.
- പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാം. ഇത് അമിത വണ്ണം പോലെയുള്ള പ്രശ്‌നങ്ങളിലേയ്ക്കും അതുപോലെ, അസുഖം കൂടുന്നതിനും ആര്‍ത്തവ വ്യതിയാനം കൂട്ടുന്നതിനും കാരണക്കാരാണ്.
- മധുരമടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ചിലര്‍ പുറത്ത് പോയാല്‍ കുപ്പികളില്‍ ലഭിക്കുന്ന ശീതളപാനീയങ്ങള്‍ അതുപോലെ, എനര്‍ജി ഡ്രിങ്ക് പോലെയുള്ളവ അമിതമായി കുടിക്കുന്നത് കാണാം. ചിലര്‍ വീട്ടില്‍ ഇത് സ്ഥിരമായി സൂക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍, ഇത്തരം ശീലങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.
- പ്രോസസ്സ്ഡ് മീറ്റ്‌സ് കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, അമിതമായി റെഡ് മീറ്റ് കഴിക്കുന്നത്, പോര്‍ക്ക് കഴിക്കുന്നതൊന്നും പിസിഒഎസ് പോലെയുള്ള അസുഖമുള്ളവര്‍ക്ക് നല്ലതല്ല.
Be the first to comment