കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന വീടിനരികെ സ്ഫോടകവസ്തു കണ്ടെത്തി

കണ്ണൂർ : കണ്ണവം കോളയാട് നിർമാണത്തിലിരിക്കുന്ന വീടിനരികെ സ്ഫോടകവസ്തു കണ്ടെത്തി. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടന ശേഷിയുള്ളതാണോയെന്ന് ബോംബ് സ്ക്വാഡ് പരിശോധിച്ച് വരികയാണ്. നെട്ടയിലാണ് സംഭവം.

ഒരു ബക്കറ്റിൽ അഞ്ച് സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി വരികയായിരുന്നു. എരിഞ്ഞോളിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചതിന് പിന്നാലെയാണ് ജില്ലയിൽ പരിശോധന കർശനമാക്കിയത്. പാനൂ‍ർ, മട്ടന്നൂർ, കൂത്തുപറമ്പ് ഭാ​ഗങ്ങളിൽ പരിശോധന നടക്കുകയായിരുന്നു.

ഇതിനിടെ കൂത്തുപറമ്പിൽ ഒരു ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ബോംബ് കണ്ടെടുത്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*