സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 2022 ഡിസംബർ മാസത്തോടു കൂടി അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബർ വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി നീട്ടാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഒരു വർഷത്തേയ്ക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിയ്ക്കായി ചെലവ് വരും.
81.35 കോടിയിൽ അധികം പേർക്ക് ഈ പദ്ധതി ഗുണം ചെയ്യും. പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യമാണ് സൗജന്യമായി നൽകുക. നിലവിൽ പദ്ധതിയ്ക്ക് കീഴിൽ 2-3 രൂപ നിരക്കിലാണ് അഞ്ച് കിലോ ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നത്. 2020 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്ന പേരിൽ പദ്ധതി നടപ്പിലാക്കി വരുന്നത്.
Be the first to comment