അതിശൈത്യം: അമേരിക്കയിൽ റദ്ദാക്കിയത് രണ്ടായിരത്തിലേറെ വിമാനങ്ങൾ; വലഞ്ഞ് ജനം

File Pic

അമേരിക്കയിൽ അതിശൈത്യത്തിന് പിന്നാലെ റദ്ദാക്കിയത് 2000ൽ അധികം വിമാന സർവ്വീസുകൾ. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലായാണ് രണ്ടായിരത്തിലധികം വിമാന സർവ്വീസുകൾ റദ്ദായിട്ടുള്ളത്. ഈ വാരാന്ത്യത്തോടെ ശൈത്യം അതീവ കഠിനമാകുമെന്നാണ് കാലാവസ്ഥ വിഭാഗം വിശദമാക്കുന്നത്. ഇതോടെ സാഹചര്യം ഇനിയും ദുഷ്കരമാകുമെന്നാണ് സൂചന. 

സൌത്ത് വെസ്റ്റ് കമ്പനിയുടെ വിമാനങ്ങളാണ് റദ്ദാക്കി സർവ്വീസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. 401 വിമാനങ്ങളാണ് സൌത്ത് വെസ്റ്റ് എയർലൈന്‍ റദ്ദാക്കിയിട്ടുള്ളത്. സ്കൈവെസ്റ്റ് 358 വിമാനങ്ങൾ റദ്ദാക്കി പട്ടികയിൽ തൊട്ട് പിന്നാലെയുണ്ട്. സർവ്വീസ് തുടരാനാകാത്ത രീതിയിലുള്ള കാലാവസ്ഥാ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് മിഡ് വെസ്റ്റ് എയർലൈന്‍ സാഹചര്യത്തേക്കുറിച്ച് വാർത്താക്കുറിപ്പിൽ വിശദമാക്കുന്നത്. ചിക്കാഗോ, ഡിട്രോയിറ്റ്, ഓമാഹ അടക്കമുള്ള മേഖലകളിലും വിമാന സർവ്വീസുകളെ അതിശൈത്യം സാരമായി ബാധിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*