മൂന്നാറില്‍ അതിശൈത്യം, സീസണിലെ ഏറ്റവും താഴ്ന്ന താപനില; സഞ്ചാരികളുടെ വൻ തിരക്ക്

മൂന്നാർ: ക്രിസ്മസ്- ന്യൂ ഇയർ അവധി ആഘോഷിക്കാൻ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ എത്തിയ സഞ്ചാരികളെ ‘കിടുകിടാ വിറപ്പിച്ച്’ അതിശൈത്യം. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ രേഖപ്പെടുത്തി. ചെണ്ടുവര, തെന്മല, കുണ്ടള, ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ നാല് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ ആറും മാട്ടുപ്പെട്ടിയിൽ എട്ടുമായിരുന്നു ഇന്നലത്തെ താപനില.

സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ടൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഗതാഗത കുരുക്കും പതിവായി. ക്രിസ്മസ് – ന്യൂ ഇയർ അവധി ആഘോഷിക്കാൻ ശനിയാഴ്ച മുതലാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്. മൂന്നാറിന് പുറമേ ഇടുക്കിയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ ഒഴുക്കാണ്. വാഗമണിൽ വന്നുപോകുന്ന സഞ്ചാരികളാണ് കൂടുതലും. കാലാവസ്ഥയും അനുകൂലമായതോടെ വരും ദിവസങ്ങളിൽ വാഗമൺ സഞ്ചാരികളെക്കൊണ്ട് നിറയാനാണ് സാധ്യത.

വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, വിവിധ വ്യൂ പോയ്ന്റ്റുകൾ, തേയിലത്തോട്ടങ്ങൾ, അഡ്വഞ്ചർ പാർക്ക്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*