
വേനല്‍ക്കാലത്തെ കടുത്ത വെയിലും ഉഷ്ണക്കാറ്റും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. ചൊറിച്ചില്‍, ചുവപ്പുനിറം, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിനുള്ളില്‍ ചൂട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിന്റെ ഭാഗമായി വരാം. അതിനാല്‍ തന്നെ വേനല്‍ക്കാലത്ത് കണ്ണുകളെ പരിപാലിക്കേണ്ടത് വളരെ അനിവാര്യമാണ്.
വ്യക്തിഗത ശുചിത്വം പാലിക്കുക. കണ്ണുകളില്‍ തൊടരുത്, ആവര്‍ത്തിച്ച് തിരുമ്മരുത് തൂവാലകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ കഴിവതും ആരുമായും പങ്കിടരുത്, നീന്തുമ്പോള്‍ നീന്തല്‍ കണ്ണട ധരിക്കുക ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, വെയിലത്ത് പോകുമ്പോള്‍ യുവി സംരക്ഷണം തരുന്ന സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുക, കണ്ണുകള്‍ക്ക് ദോഷം വരുത്തുന്ന സണ്‍സ്‌ക്രീന്‍, ലോഷനുകള്‍ എന്നിവ പുരട്ടുന്നത് ഒഴിവാക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
വീടിനുള്ളിലും നേത്ര പരിചരണം ആവശ്യമാണ്
വേനല്‍ക്കാലത്ത് എയര്‍കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വര്‍ദ്ധിക്കുന്നു. ഇത് കാരണം വായുവില്‍ ഈര്‍പ്പത്തിന്റെ അംശം കുറയും. ഇതോടെ കണ്ണുകള്‍ വരണ്ടതാകും.
ഇത് ഒഴിവാക്കാന്‍ എസി ഓണാക്കി വയ്ക്കുമ്പോള്‍ ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക. കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കാന്‍ ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
വേനല്‍ക്കാലത്ത് കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. വേനല്‍ക്കാലത്ത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ചശക്തിയ്ക്ക് നല്ലതാണ്.
തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകുക
വേനല്‍ക്കാലത്ത് ഉഷ്ണക്കാറ്റും പൊടിക്കാറ്റും മൂലം കണ്ണുകളില്‍ ചൊറിച്ചിലുണ്ടാകാനും കണ്ണുകള്‍ പലപ്പോഴും ചുവപ്പ് നിറത്തിലും മാറാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ 3-4 തവണ കഴുകുന്നത് വളരെ ഗുണം ചെയ്യും. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് തണുപ്പ് നല്‍കുന്നു.
Be the first to comment