
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്ര ത്തിലെ ഏഴരപ്പൊന്നാന ദർശനം നടന്നു . ഒരാണ്ടിന്‍റെ കാത്തിരിപ്പിനു ശേഷം ഏഴരപ്പൊ ന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ കണ്ട് വണങ്ങാൻ ഇന്നലെ ക്ഷേത്രത്തിലേക്ക് ജനസാഗരം ഒഴുകിയെത്തി. രാത്രി പതിനൊന്നരയോടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്‌പാലംകൃതമായ ആസ്ഥാനമണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്‌ഠിച്ചു.
തുടർന്നു തന്ത്രി കണ്‌ഠരര് രാജീവരുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. ഏറ്റുമാനൂരപ്പന്‍റെ തിടമ്പും ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനകളും നിലവിളക്കുകളുടെയും കർപ്പൂരദീപങ്ങളുടെയും പൊൻപ്രഭയിൽ തിളങ്ങി നിൽക്കെ രാത്രി 12ന് ഓംകാര നാദത്തോടെയാണ് ആസ്ഥാന മണ്ഡപത്തിന്‍റെ വാതിലുകൾ തുറന്നത്. ഭക്തജനങ്ങള്‍ പഞ്ചാക്ഷരീമന്ത്രം ഉറക്കെ ഉരുവിട്ട് ഭഗവാനെ തൊഴുതു .
ഇന്നലെ ശ്രീബലിക്ക് നടൻ ജയറാമിന്‍റെ നേതൃത്വത്തിൽ 111 കലാകാരന്മാർ അണിനിരന്ന സ്പെഷൽ പഞ്ചാരിമേളവും കാഴ്‌ച ശ്രീബലിക്കു ചോറ്റാനിക്കര സത്യൻ നാരായണ മാരാരും 60ൽപരം കലാകാരന്മാരും ചേർന്നൊരുക്കിയ സ്പെഷൽ പഞ്ചവാദ്യവും സിനിമാതാരം ആശാ ശര ത്തിന്‍റെ നൃത്തവും എട്ടാം ഉത്സവത്തിന്‍റെ മാറ്റു കൂട്ടി. ഇന്നാണ് പള്ളിവേട്ട. നാളെ ആറാട്ടോടെ പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം കൊടി യിറങ്ങും.
പൊന്നാനകളെ ക്ഷേത്ര നിലവറയിൽ സൂക്ഷിക്കുകയും വർഷത്തിലൊരിക്കൽ ഭക്തർക്ക് ദർശനത്തിനായി പുറത്തെഴുന്നെള്ളിക്കുകയും ചെയ്യുന്നു. എട്ട് ആനയുടെ പ്രതിമകൾ, ഏഴ് എണ്ണം രണ്ട് അടി വീതിയും എട്ടാമത്തേത്, പകുതി വലുപ്പവും, അതിനാൽ ഏഴര പൊന്നാന എന്നറിയപ്പെടുന്നു. ഈ സ്വർണ്ണ ആനകൾക്ക് പിന്നിൽ സമ്പന്നമായ പാരമ്പര്യമുണ്ട്.

ഐതിഹ്യം അനുസരിച്ച് തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയാണ് ഇത് ക്ഷേത്രത്തിന് സമ്മാനിച്ചത്. മറ്റൊരു കഥ അനുസരിച്ച്, മഹാരാജ കാർത്തിക തിരുനാളിന്‍റെ ഭരണകാലത്താണ് സമർപ്പണം നടത്തിയതെന്നും പറയപ്പെടുന്നു. വഴിപാടിന്‍റെ കാരണത്തെക്കുറിച്ച് വ്യത്യസ്‌തമായ കഥകളുമുണ്ട്. തെക്കുംകൂർ തിരുവിതാംകൂറുമായി കൂട്ടിച്ചേർത്തപ്പോൾ ക്ഷേത്രത്തിന് സംഭവിച്ച നാശനഷ്‌ടങ്ങൾക്ക് ശിക്ഷയായിട്ടാണ് ഇത് വാഗ്‌ദാനം ചെയ്‌തതെന്ന് ചിലർ വിശ്വസിക്കുന്നു, മറ്റുചിലർ വിശ്വസിക്കുന്നത് ടിപ്പു സുൽത്താന്‍റെ കൊള്ളയടിക്കുന്ന സൈന്യം നടത്തിയ വഴിപാടാണ് എന്നുമാണ്. പ്ലാവ് ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്, കൂടാതെ 13 കിലോ സ്വർണ്ണ തകിടുകളാൽ ഇത് മൂടപ്പെട്ടിരിക്കുന്നു.
പത്ത് ദിവസത്തെ ഉത്സവത്തിന്‍റെ എട്ടാം ദിവസം അർദ്ധരാത്രിയിൽ നടക്കുന്ന ക്ഷേത്രോത്സവത്തിലാണ് ഏഴര പൊന്നാന ദർശനം. ആനകളുടെ എട്ട് സ്വർണ്ണ പ്രതിമകൾ വഹിക്കുന്ന ആചാരപരമായ ഘോഷയാത്രയിൽ നിന്നാണ് ഏഴര പൊന്നാന ദർശനം ആരംഭിക്കുന്നത്. പിന്നീട് ഭക്തർക്ക് വാർഷിക ദർശനത്തിനായി ആസ്ഥാന മണ്ഡപത്തിൽ സൂക്ഷിക്കുന്നു.
Be the first to comment