ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്നു? വമ്പന്‍ പ്രഖ്യാപനം നാളെ

ഫഹദ് ഫാസിലും  പൃഥ്വിരാജും  ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന സൂചനയുമായി പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജിന്റെയും ഫഹദിന്റെയും ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്.  

ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, നരേന്‍ തുടങ്ങി നിരധി താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് പോസ്റ്ററിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഫഹദും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന് തന്നെയാണ് സിനിമാസ്വാദകര്‍ കരുതുന്നത്.  

ഫഹദും പൃഥ്വിയും ഒന്നിക്കുമോ അതോ മറ്റെന്തെങ്കിലും സര്‍പ്രൈസാണോ ആരാധകരെ കാത്തിരിക്കുന്നത് എന്ന് നാളെ വൈകുന്നേരം ആറ് മണിക്ക് അറിയാം.

 

Be the first to comment

Leave a Reply

Your email address will not be published.


*