
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തന്നെ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ ആദ്യ മലയാള ചിത്രം ‘ധൂമം’ ത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ ഒരു സസ്പെൻസ് ത്രില്ലറാണ്. ഫഹദ് നായകനായി എത്തുന്ന ചിത്രം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
‘ലൂസിയ’, ‘യു-ടേൺ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പേരുകേട്ട പവൻ കുമാർ രചനയും സംവിധാനവും നിർവഹിക്കുകയും ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമിക്കുകയും ചെയ്‌ത ‘ധൂമം’ ഫഹദ് ഫാസിൽ, അപർണ ബാലമുരളി, അച്യുത്കുമാർ എന്നിവരുൾപ്പെടെയുള്ള താരനിരയാൽ സാമ്പുഷ്ടമാണ്. ഇവരെ കൂടാതെ റോഷൻ മാത്യു, വിനീത് രാധാകൃഷ്ണൻ, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റർ- സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- അനീസ് നാടോടി, കോസ്റ്റ്യൂം- പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ- കബീർ മാനവ്, ആക്ഷൻ ഡയറക്ടർ- ചേതൻ ഡിസൂസ, ഫാഷൻ സ്റ്റൈലിസ്റ്റ്- ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ- ജോസ്മോൻ ജോർജ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- ബിനു ബ്രിങ് ഫോർത്ത്.
Be the first to comment