
രോമാഞ്ചം ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിൻ്റെ വ്യത്യസ്തമായ ഗെറ്റപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കി എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം. മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണ് ആവേശം സിനിമയുടെ ആകര്‍ഷണമായി മാറിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൻ്റെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
മമ്മൂക്കയുടെ മല്ലയ്യയെ ഓർമ്മ വന്നു. ഫഹദിൻ്റെ കരിയറിലെ ബെസ്ററ് ചിത്രം. മറ്റുള്ളവരിൽ നിന്നും മികച്ച പ്രകടനം. ഒരു രക്ഷയും ഇല്ലാത്ത ഫസ്റ്റ് ഹാഫ്.
#Aavesham —— PEAK THEATRE FILM 🏆💥
One of a kind character and of course a banger film. Standout performances from FaFa. He reminded Mammukka’s Mallayya in Chattambinadu.
Superb performances from others as well. Sushin is on a roll, truly banger album 😭🔥
Going Again 🥵❤️ pic.twitter.com/BnJRhg4rIS
— ALIM SHAN (@AlimShan_) April 11, 2024
ഡീസെന്റ് സെക്കന്റ് ഹാഫ്. സുഷിൻ ഒരേ പൊളി, ഇവനെ പടച്ചു വിട്ട കടവുളക്ക് പത്തിൽ എട്ട്. അടുത്ത മലയാളം സൂപ്പർ ഹിറ്റ്. ചിത്രം കണ്ട് രോമാഞ്ചം വന്നു. മലയാളത്തിൻ്റെ അടുത്ത നിലവാരമുള്ള സിനിമ.
Be the first to comment