
എല്ലാ കണ്ണുകളും ഏപ്രിൽ 11ന് പുറത്തിറങ്ങാനിരിക്കുന്ന ‘ആവേശ’ത്തിലാണ്. ഇതിനിടെ, ഫഹദിൻ്റെ പവർ പാക്ക് പെർഫോമൻസിനായി കാത്തിരിക്കുന്ന ആരാധകരെ ഞെട്ടിക്കാൻ അദ്ദേഹത്തിൻ്റെ വരുമാനം പുറത്തുവരികയാണ്. നടനായും നിർമ്മാതാവായും തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സാന്നിധ്യമുറപ്പിച്ച ഫഹദ് വളർച്ചയ്‌ക്കൊപ്പം തന്നെ താര മൂല്യവും ഉയർത്തിയിട്ടുണ്ട്.
റിപ്പബ്ലിക്ക് വേൾഡിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരം നടൻ്റെ ആസ്തി 7.14 കോടി രൂപയിലധികമാണ്. ഫഹദ് ഫാസിലിൻ്റെ ആഡംബര ജീവിതത്തിൽ വാഹനങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. കോടികൾ വിലമതിക്കുന്ന വാഹന ശേഖരമാണ് അദ്ദേഹത്തിനുള്ളത്. അതിലൊന്ന് 2.65 കോടി രൂപയുടെ സ്ലീക്ക് പോർഷെ 911 കരേര എസ് ആണ്. ഇത് പൂർണമായും കസ്റ്റമൈസ് ചെയ്തതാണ്.
കൂടാതെ, 70 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസും 2.35 കോടി വിലമതിക്കുന്ന റേഞ്ച് റോവറും കാർ ശേഖരങ്ങളിലെ തലയെടുപ്പുള്ള മറ്റ് രണ്ട് താരങ്ങളാണ്. സിനിമാ മേഖലയിലെ താരത്തിൻ്റെ വളർച്ചയ്‌ക്കൊപ്പം പ്രതിഫലത്തിലും അത് പ്രകടമായിരുന്നു. ആദ്യ സിനിമകളിൽ ഒരു സിനിമയ്ക്ക് 70 ലക്ഷം രൂപ വാങ്ങിയിരുന്ന താരം പിന്നീട് ഇത് 80 ലക്ഷം ആക്കുകയും പുഷ്പയുടെ വിജയത്തോടെ ഇത് 3.5 കോടിയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
Be the first to comment