
ഉപഭോക്താവ് നിര്‍ദേശിച്ച തുണിത്തരം ഉപയോഗിച്ച് വിവാഹ വസ്ത്രം ഭംഗിയായി ഡിസൈന്‍ ചെയ്ത് നല്കുന്നതില് വീഴ്ചവരുത്തിയ ബുട്ടീക്ക് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി. പിഴത്തുക സഹിതം നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.
ആലപ്പുഴ പുത്തന്‍കാവ് സ്വദേശി മേഘ സാറ വര്‍ഗീസ്, കൊച്ചിയിലെ സ്ഥാപനത്തിനെതിരെ നല്കിയ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് നടപടി. ‘വിവാഹം പോലെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍പോലും ഉപഭോക്താവ് എന്ന നിലയില്‍ കബളിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന്’ കോടതി അഭിപ്രായപ്പെട്ടു.
അഡ്വാന്‍സായി കൈപ്പറ്റിയ 23,500 രൂപയും നഷ്ടപരിഹാരമായി 10000 രൂപ ഉള്‍പ്പെടെ 33500 രൂപ 30 ദിവസത്തിനകം സ്ഥാപന ഉടമ ഉപഭോക്താവിന് നല്‍കാനാണ് ഉത്തരവ്. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വി രാമചന്ദ്രന്, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
Be the first to comment