
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. അടൂരിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് അടൂരിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക എ ഗ്രൂപ്പ് നേതാവ് ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭിവിക്രമൻ ഉൾപ്പടെയുള്ള മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണ സംഘം ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. അടൂർ ഏഴംകുളം ബിനിൽ ബിനു, അഭി വിക്രം എന്നിവരുടെ വീടുകളിലും മറ്റു ചില ഭാരവാഹികളുടെ വീടുകളിലുമാണു പരിശോധന നടത്തിയത്. ബിനിൽ ബിനു തിരുവനന്തപുരം ലോ അക്കാഡമി വിദ്യാർഥിയാണ്. അഭി വിക്രം കേരള ബാങ്ക് ശാഖ ജീവനക്കാരനും. ഇവരുടെയും സുഹൃത്തുക്കളുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ നിയന്ത്രണത്തിലാണ് വ്യാജ കാർഡ് നിർമാണ യൂണിറ്റ് പ്രവർത്തിച്ചതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Be the first to comment