വ്യാജവാർത്താ കേസ്: ഷാജൻ സ്കറിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

വ്യാജവാർത്തയുണ്ടാക്കി അധിക്ഷേപിച്ചുവെന്ന കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.  പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യ ഹർജി. പട്ടികജാതി – പട്ടികവർഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജൻ കോടതിയിൽ വാദിക്കുന്നു. 

നേരത്തെ, കീഴ്കോടതി ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ​യു​ടെ പരാതിയിൽ ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

 

Be the first to comment

Leave a Reply

Your email address will not be published.


*