പ്രശസ്ത സാഹിത്യകാരൻ കെ ജി സേതുനാഥ് ജന്മശതാബ്ദി ആഘോഷവും പുസ്തക പ്രകാശനവും

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ കെ ജി സേതുനാഥ് സ്മാരക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കെ ജി സേതുനാഥ് ജന്മശതാബ്ദി ആഘോഷവും പുസ്തക പ്രകാശനവും സെപ്തംബർ 22 ന് വൈകുന്നേരം 5 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കും.

പ്രശസ്ത കലാകാരൻ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും.സാഹിത്യകാരൻ വിനു എബ്രഹാം അദ്ധ്യക്ഷനായിരിക്കും. സാഹിത്യകാരൻ ജോർജ് ഓണംകൂർ മുഖ്യപ്രഭാക്ഷണം നടത്തും.ചലച്ചിത്ര നടൻ സുധീർ കരമന പുസ്തക പ്രകാശനം നിർവ്വഹിക്കും.

സിനിമ – സീരിയൽ നടൻ എൻ സനിൽകുമാർ പുസ്തകം ഏറ്റുവാങ്ങും. ഗാന നിരൂപകൻ ടി പി ശാസ്ത്തമംഗലം, സേതുനാഥിൻ്റെ മകൻ സന്തോഷ് നാഥ്, കെ ജി സേതുനാഥ് സ്മാരക സാംസ്കാരിക വേദി സെക്രട്ടറി വിനു ശ്രീലകം, പ്രസിഡൻ്റ് ഹരിയേറ്റുമാനൂർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കെ ജി സേതുനാഥിൻ്റെ ഗാനങ്ങളുടെ ആലാപനവും നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*