പ്രതിഷേധച്ചൂടിലും സർക്കാരിന് അനക്കമില്ല; കർഷക നേതാക്കളുടെ ഉറപ്പിൽ മെഡൽ ഗംഗയിൽ ഒഴുക്കാതെ മടങ്ങി ഗുസ്തി താരങ്ങൾ

മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാന്‍ ഹരിദ്വാരിലെത്തിയ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍. താരങ്ങളില്‍ നിന്ന് മെഡലുകള്‍ വാങ്ങിയ കര്‍ഷക സമര നേതാവ് നരേഷ് ടികായത്ത് പ്രശ്‌നപരിഹാരത്തിന് അഞ്ച് ദിവസത്തെ സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഗുസ്തിതാരങ്ങള്‍ മെഡലുകള്‍ നദിയിലൊഴുക്കുന്നതില്‍ നിന്ന് പിന്മാറി. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേന്ദ്ര സർക്കാരിന് അനക്കമില്ല.

വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് ഹരിദ്വാറിലെ ഗംഗാതീരം ഒന്നര മണിക്കൂറോളം സാക്ഷിയായത്. ആറ് മണിയോടെ ഗംഗാതീരത്തെത്തിയ താരങ്ങള്‍ കൈയില്‍ രാജ്യത്തിനായി നേടിയ മെഡലുകളും കരുതിയിരുന്നു. സമരത്തിന് പിന്തുണയുമായെത്തിയത് വന്‍ ജനാവലി. നെഞ്ചോട് ചേര്‍ത്തു പിടിച്ച മെഡലുമായി പിന്തുണയ്ക്കാനെത്തിയവര്‍ക്കു മുന്നില്‍ താരങ്ങള്‍ വിങ്ങിപ്പൊട്ടി. എന്നാല്‍ വിഷയത്തില്‍ ഇടപെടാനോ താരങ്ങളെ പിന്തിരിപ്പിക്കാനോ കേന്ദ്ര സര്‍ക്കാരോ അധികൃതരോ ഇടപെട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*