
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് നൂറുപറപാടശേഖരത്തിൽ പച്ചക്കറി കൃഷിക്കൊരുങ്ങി കർഷകർ. പച്ചക്കറി തൈ നട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാടശേഖര സമിതി പ്രസിഡന്റ് ബെന്നി എൻ എൻ അധ്യക്ഷത വഹിച്ചു. പാടശേഖരസമിതി സെക്രട്ടറി ലാലു സ്വാഗതം ആശംസിച്ചു . 41 ഏക്കർ വിസ്തൃതിയുള്ള പാടശേഖരമാണിത്.
നെൽകൃഷി ചെയ്തു വരുന്ന പാടശേഖരത്തിൽ ഒരു നെല്ലും ഒരു പച്ചക്കറിയും എന്ന പദ്ധതി പ്രകാരം 2014, 2015 വർഷങ്ങളിൽ വൻ വിജയകരമായി പച്ചക്കറി കൃഷി ചെയ്തിരുന്നു. ഏകദേശം 20 ലക്ഷം രൂപയുടെ പച്ചക്കറി VFPCK മുഖേന വിറ്റു വരവ് നേടിയിരുന്നു. തുടർന്ന് വെള്ളപ്പൊക്കവും, കൊറോണയും മൂലം പച്ചക്കറി കൃഷി ചെയ്യാൻ സാധിക്കാതെ വന്നിരുന്നു. എന്നാൽ പടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും കൂട്ടായ ശ്രമത്തിലൂടെ വീണ്ടും പച്ചക്കറിയിൽ വിജയഗാഥ കൊയ്യുവാൻ ഒരുങ്ങുകയാണ് നൂറുപറ പാടശേഖരത്തെ കർഷക കൂട്ടായ്മ.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷാജിമോൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബിജു, ഗ്രാമപഞ്ചായത്ത് അംഗം ശോശാമ്മ ഷാജി, കൃഷി ഓഫീസർ രമ്യാരാജ്, കൃഷി അസിസ്റ്റന്റ് എമി, കർഷക പ്രതിനിധി സോമൻ എന്നിവർ സംസാരിച്ചു.
Be the first to comment