കർഷകസമരം: പോസ്റ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന് കേന്ദ്രം; വിയോജിച്ച് എക്സ്

കർഷകസമരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഉള്‍പ്പെട്ട അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തോട് വിയോജിപ്പ് പ്രകടമാക്കി സമൂഹമാധ്യമമായ എക്സ്. ഈ അക്കൗണ്ടുകൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ബാധകമാണെന്ന് എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലുണ്ട്.

കർഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐടി മന്ത്രാലയം സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്.

“പിഴയ്ക്കും ശിക്ഷയ്ക്കും കാരണമാകുന്ന പ്രത്യേക പോസ്റ്റുകളുടെയും അക്കൗണ്ടുകളുടെയും കാര്യത്തില്‍ നടപടിയെടുക്കാന്‍ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടു. ഉത്തരവിന് അനുസൃതമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രം ഞങ്ങള്‍ തടയും. എന്നാൽ ഈ നടപടിയോട് ഞങ്ങള്‍ വിയോജിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഈ പോസ്റ്റുകളിലേക്കും വ്യാപിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു,” കുറിപ്പില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*