
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുവാനായി കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ 210 കേസുകളാണ് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിലുള്ളത്. ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 700-ഓളം പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പിന്നീട് നിക്ഷേപ തുക തിരികെ നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് 268 പേരാണ് സംസ്ഥാനത്ത് പരാതി ഉന്നയിച്ചത്. ഇതില്‍ 168 കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തരമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ്. ഇരുവരെയും അറസ്റ്റ് ചെയ്തത്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ നിഗമനം. സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഫാഷൻ ഗോൾഡ് പ്രവർത്തിക്കുന്നത്. ഏഴാം തീയതിയായിരുന്നു അറസ്റ്റ്. ഇന്നലെ ഇരുവരെയും കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. മുസ്ലിം ലീഗിന്റെ മുന്‍ മഞ്ചേശ്വരം എംഎല്‍എയും ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം.സി. കമറുദീന്.
Be the first to comment