
കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. ജവഹർ നഗർ സ്വദേശി ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിലാണ് സംഭവം.
അച്ഛനെയും രണ്ടു മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ മൃതദേഹം ഹാൻഡ് റെയിലിൽ തൂങ്ങിയ നിലയിലാണ്. ജോസിന്റേത് കിടപ്പുമുറിയിലും. കുട്ടികളെ കൊലപ്പെടുത്തിയശേഷം അച്ഛൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡോക്ടറായ കുട്ടികളുടെ അമ്മ പിജി പഠനത്തിനായി ഹോസ്റ്റലിലാണ് തോമസിക്കുന്നത്. ജോസിന് എട്ടു വർഷമായി ജോലിയില്ലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ പിന്നീട് ഗൾഫിൽ പോയിരുന്നു. ജോസ് സ്ഥിരം മദ്യപാനിയായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു. ആത്മഹത്യ ചെയ്യുന്നുവെന്ന് സൂചിപ്പിച്ച് ജോസ് പ്രമോദ് രാത്രി രണ്ടുമണിക്ക് സന്ദേശം അയച്ചിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. പ്രണയവിവാഹമായിരുന്നു ജോസ് പ്രമോദിന്റേത്. ഭാര്യയ്ക്കും ജോസ് സന്ദേശം അയച്ചിരുന്നതായാണ് റിപ്പോർട്ട്. ഭാര്യ അറിയിച്ചതനുസരിച്ച് ബന്ധുക്കൾ വീട്ടിൽ വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.
Be the first to comment