കേരളത്തിൽ നിർമ്മാണം പൂർത്തിയാകുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയലിന്റെ വിശേഷങ്ങൾ: വീഡിയോ

കേരളത്തിൽ നിർമ്മാണം പൂർത്തിയാകുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആഢംബര കപ്പലാണ് ക്ലാസിക് ഇംപീരിയൽ. വല്ലാർപാടം സ്വദേശിയായ നിഷിജിത്ത് കെ. ജോൺ ആണ് കപ്പൽ നിർമ്മിക്കുന്നത്. ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ് മേഖലയില്‍ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വല്ലാര്‍പാടം സ്വദേശി നിഷിജിത്തിന്റെ മൂന്ന് വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് നീറ്റിലിറങ്ങാന്‍ തയ്യാറെടുക്കുന്ന ‘ക്ലാസിക് ഇംപീരിയൽ’ ആഡംബര കപ്പല്‍. ഐആര്‍എസ് 185 ക്ലാസിഫിക്കേഷനിലുള്ള 50 മീറ്റര്‍ നീളമുള്ള വെസ്സല്‍ ഇദ്ദേഹത്തിന്റെ ആറാമത്തെ സംരംഭമാണ്. നിഷിജിത്തിന്റേയും അന്‍പതോളം തൊഴിലാളികളുടേയും അധ്വാനത്തിന്റെ ഫലമായി യാത്രയക്കൊരുങ്ങുന്ന ഈ വെസ്സല്‍ ഐആര്‍എസ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

മറൈന്‍ ഡ്രൈവില്‍ സ്വന്തമായി നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ജെട്ടിയില്‍ നിന്നാകും ക്ലാസിക് ഇംപീരിയൽ കടലിലേക്കുള്ള ഉല്ലാസയാത്രകള്‍ തുടങ്ങുക എന്നതാണ് മറ്റൊരു പ്രത്യേകത. 150 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുള്ള കപ്പൽ പുറംകടലിലേക്കാണ് സഞ്ചാരികളെ കൊണ്ടുപോകുക.

30,000 വാട്‌സ് സൗണ്ട് സിസ്റ്റവും ലൈറ്റുകളും, ഡിജെ, മ്യൂസിക് ബാന്‍ഡ്, ഡാന്‍സ് ഉള്‍പ്പെടെയുള്ള ഉല്ലാസ പരിപാടികളും എസി, നോണ്‍ എസി ഭക്ഷണശാലയും ഫീഡിങ് റൂമും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് കേരളത്തിലെ വിനോദസഞ്ചാരമേഖലയിൽ മറ്റൊരു തരംഗമായി ക്ലാസിക് ഇംപീരിയൽ മാറും.

 

Be the first to comment

Leave a Reply

Your email address will not be published.


*