ആളുകൾ സെൽഫിക്ക് വേണ്ടി വരുമ്പോൾ ഞാൻ ഓടാൻ തുടങ്ങും’; സ്വകാര്യത പ്രധാനമെന്ന് ഫഹദ് ഫാസിൽ

സിനിമയ്ക്ക് പുറത്ത് സ്വകാര്യ ജീവിതത്തിന് ഏറെ പ്രധാന്യം നൽകുന്ന താരമാണ് ഫഹദ് ഫാസിൽ. സിനിമയും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണെന്ന് പലപ്പോഴും ഫഹദ് പറഞ്ഞിട്ടുണ്ട്. ഫാൻസ് അസോസിയേഷൻ വേണ്ടെന്ന് നിലപാട് സ്വീകരിച്ച നടന്‍ കൂടിയാണ് ഫഹദ്. ഇപ്പോഴിതാ സ്വകാര്യജീവിതത്തിൽ ആളുകൾ ചിത്രങ്ങൾ എടുക്കാൻ വരുമ്പോൾ താൻ അസ്വസ്ഥനാവാറുണ്ടെന്ന് തുറന്നുപറയുകയാണ് ഫഹദ്. ഒരു അഭിമുഖത്തിലായിരുന്നു ഈ തുറന്നുപറച്ചിൽ.

തന്റെ ആരാധകർ ഒരിക്കലും തന്നെ കൂടി നിൽക്കാറില്ല, മറിച്ച് തന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ഫഹദ് പറഞ്ഞു. സ്വകാര്യജീവിതത്തെ വിലമതിക്കാറുണ്ട്. സെൽഫികൾ അത്ര ഇഷ്ടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ സെൽഫിയും വീഡിയോയും എടുക്കുമ്പോൾ താൻ അത്ര കംഫർട്ടബിൾ ആവാറില്ലെന്നും പോസ് ചെയ്യുന്നതിൽ താൻ അത്ര നല്ലതല്ലെന്നും ഫഹദ് നേരത്തെ പറഞ്ഞിരുന്നു. സെൽഫിക്കായി ആളുകൾ തന്നെ സമീപിക്കുമ്പോൾ തനിക്ക് ഓടാൻ തോന്നാറുണ്ടെന്നും അഭിമുഖത്തിൽ ഫഹദ് പറഞ്ഞു.

പ്രശസ്തിക്കും താരപദവിക്കുമപ്പുറം തനിക്ക് സ്വകാര്യത എത്രത്തോളം പ്രധാനമാണെന്ന് താരം അഭിമുഖത്തിൽ വ്യക്തമാക്കി. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം പുറത്ത് പോകുമ്പോൾ ചിത്രങ്ങൾ ക്ലിക്ക് ചെയ്യുന്നതിൽ തനിക്ക് അത്ര താൽപ്പര്യമില്ലെന്നും ഫഹദ് കൂട്ടിച്ചേർത്തു.

താൻ മികച്ച നടനാണെന്ന് പ്രേക്ഷകർ പറയുന്നതിന്റെ പിന്നിലെന്താണെന്ന് മനസിലാകുന്നില്ലെന്ന നേരത്തെ ഫഹദ് പറഞ്ഞിരുന്നു. താൻ വെറുമൊരു നടനാണെന്നും ‘പാൻ ഇന്ത്യ’യുമായി യാതൊരു ബന്ധവുമില്ലെന്നും ഫഹദ് പറഞ്ഞിരുന്നു. അതേസമയം ഫഹദ് ഫാസിൽ നായകനായ പുതിയ ചിത്രം ആവേശം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയിൽ രംഗ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

സമീർ താഹിറിന്റെ ക്യാമറയിൽ ചിത്രം അസാമാന്യമായി ദൃശ്യപരമായ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിലരംഗങ്ങളിലെ തീവ്രത കൃത്യമായി ആളുകളിലേക്കെത്തുന്നത് സമീർ താഹിറിന്റെ ക്യാമറയുടെ ചലനത്തിലൂടെയാണ്. കൃത്യമായി കൊറിയോഗ്രാഫി ചെയ്ത ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

Be the first to comment

Leave a Reply

Your email address will not be published.


*