മലയാള സിനിമയിലെ അഭിനേതാക്കള്‍ക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. ചില നടീ നടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് അദേഹത്തിന്റെ ആരോപണം. ചില താരങ്ങള്‍ കരാര്‍ ഒപ്പിടുന്നില്ല, പിടിവാശിമൂലം ചിത്രീകരണം മുടങ്ങുന്നു. ചിലര്‍ ഒരേ സമയം ഒന്നിലേറെ നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മലയാള താരങ്ങള്‍ക്കെതിരെ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.
ചിലര്‍ പറയുന്നത് സിനിമയുടെ എഡിറ്റ്, അപ്പപ്പോൾ അവരെയും അവര്‍ ആവശ്യപ്പെടുന്നവരെയും കാണിക്കണം എന്നാണ്. അവര്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇഷ്ടമല്ലാത്തത് വീണ്ടും ചിത്രീകരിക്കാന്‍ ആവശ്യപ്പെടുന്നു.
ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് തങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പം ഫെഫ്ക്ക നിൽക്കുമെന്നും നിർമ്മാതാക്കളുടെ സംഘടനക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്‍ണൻ അറിയിച്ചു.
Be the first to comment