ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കൽ, കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാറയുടെ മുകളിൽ കയറി ഫോട്ടോ എടുക്കുന്നതിനിടയിൽ കാല് വഴുതി പുഴയിൽ വീഴുകയായിരുന്നു. തിരുവനന്തപുരം പള്ളിക്കൽ പുഴയിലാണ് ദമ്പതികൾ വീണത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇവർക്കൊപ്പം ബന്ധുവായ അൻസിൽ എന്ന യുവാവും പുഴയിൽ വീണിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഉടനെ അൻസിലിനെ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയർഫോഴ്സും വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവലാണ് ദമ്പതിളുടെ മൃതദേഹം കണ്ടെത്തിയത്.  

അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീണെന്നാണ് വിവരം. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം. 

Be the first to comment

Leave a Reply

Your email address will not be published.


*