ഉലുവ ഉണ്ടോ?; അധികം മെനക്കെടാതെ കുടവയർ കുറയ്ക്കാം

വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല കുടവയർ. ആരോ​ഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിനുള്ള വലിയൊരു വെല്ലുവിളി കൂടിയാണിത്. വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശൈലി, അലസമായ ജീവിതശൈലി എന്നിങ്ങനെ കുടവയറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. വന്നു പോയി കഴിഞ്ഞാല്‍ അത്ര വേഗമൊന്നും കുറയ്ക്കാനും കഴിയില്ല എന്നതാണ് കുടവയറിന്‍റെ മറ്റൊരു പ്രശ്നം.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർ​ഗമാണ് ഉലുവ. ഉലുവയുടെ ഉപയോഗം തടി കുറക്കാനും നീണ്ടുനില്‍ക്കുന്ന വയര്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവയുടെ ഉപഭോഗം വയര്‍ നിറഞ്ഞതായി അനുഭവപ്പെടുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു.

നാരുകൾക്ക് പുറമേ, ഉലുവയിൽ നല്ല അളവിൽ ചെമ്പ്, റൈബോഫ്ലേവിൻ, വിറ്റാമിൻ എ, ബി6, സി, കെ, കാൽസ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഉള്ളിൽ നിന്ന് ധാരാളം ഗുണങ്ങൾ നൽകുന്നു.

ഉലുവ എങ്ങനെ ഉപയോ​ഗിക്കാം

തലേന്ന് രാത്രി ഉലുവ കുതിർത്ത് വെച്ച വെള്ളം രാവിലെ ചെറുതായി ചൂടാക്കി അരിച്ചെത്ത് കുടിക്കാവുന്നതാണ്. ഇത് കുടവയർ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ, മെറ്റബോളിസം വേഗത്തിലാക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*