യു കെ, ഹെറിഫോഡ്: ക്രിസ്മസ് – ന്യൂയർ ആഘോഷമാക്കാൻ ഹെറിഫോഡ് കേരളീയം കൂട്ടായ്മയുടെ ‘കുടുംബസംഗമം’ ഡിസംബർ 29ന് നടക്കും. ഹെറിഫോഡിലെ ഹാംപ്ടൺ ബിഷപ്പ് വില്ലജ് ഹാളിൽ ഞായറാഴ്ച നാല് മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
വിവിധ കലാപരിപാടികളോടെ നടക്കുന്ന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത വയലിനിസ്റ് അക്ഷയുടെ വയലിൻ ഫ്യൂഷനും നടക്കും. കേരളീയം കൂട്ടായ്‌മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഒരു കുടുംബത്തിന് നെറുക്കെടുപ്പിലൂടെ സർപ്രൈസ് ഗിഫ്റ്റ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Be the first to comment