റാഞ്ചി: നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 353 റണ്‍സിന് പുറത്താക്കിയതിനു പിന്നാലെ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (രണ്ട്) ശുഭ്മാന്‍ ഗില്ലും (38) ആണ് പുറത്തായത്. ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ശുഭ്മാന്‍ ഗില്ലിനെ ഷുഐബ് ബഷീര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.
32 ഓവര്‍ പിന്നിട്ടപ്പോള്‍ 105 ആണ് ടീം സ്‌കോര്‍. 50 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 12റണ്‍സുമായി രജത് പാട്ടിദറുമാണ് ക്രീസില്‍.നേരത്തേ ഇംഗ്ലണ്ടിന് രണ്ടാംദിനം ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായിരുന്നു. 104.5 ഓവറില്‍ 353 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍പേരും പുറത്തായി. രണ്ടാം ദിനത്തിലെ മൂന്ന് വിക്കറ്റും നേടിയത് രവീന്ദ്ര ജഡേജയാണ്. ഇതോടെ ജഡേജ നാലും ആകാശ് ദീപ് മൂന്നും വിക്കറ്റുകള്‍ നേടി.
Be the first to comment