കർഷക താൽപ്പര്യം സംരക്ഷിക്കാൻ പോരാട്ടം ശക്തമാക്കും: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: വനം വന്യജീവി സംരക്ഷണ നിയമം പുനപരിശോധിച്ച് വന സംരക്ഷണത്തിന്റെയും,വന്യജിവി സംരക്ഷണത്തിന്റെയും പേരിൽ കർഷകർക്കെതിരെ നടക്കുന്ന പീഡനങ്ങൾഅവസാനിപ്പിക്കണമെന്നും, തെരുവുനായ നിയന്ത്രണത്തിന് നിയമ ഭേദഗതി വരുത്തണമെന്നുംകേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട്‌ പാർട്ടിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും സജിമഞ്ഞക്കടമ്പിൽ പറഞ്ഞു. കേരള കോൺഗ്രസ് സംസ്ഥാന നേതൃയോഗം കോട്ടയം റോട്ടറി ഹാളിൽഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തിരമായി വഖഫ് നിയമ ഭേദഗതി വരുത്തി മുനമ്പം, ചെറായി മേഖലയിലെ കുടിയിറക്ക്ഭീഷണി ഒഴിവാക്കണമെന്നും അദ്ധേഹംആവശ്യപ്പെട്ടു. എൻ.ഡി.എയുടെ ഭാഗമായ കേരളകോൺഗ്രസിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്നും, കാർഷികതാൽപ്പര്യങ്ങൾസംരക്ഷിക്കാനായി പോരാട്ടം ശക്തമാക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

വർക്കിങ്ങ് ചെയർമാൻ ഡോ: ദിനേശ് കർത്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പ്രൊഫ:ബാലു ജി വെള്ളിക്കര, രജിത്ത് എബ്രാഹം തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലൗജിൻമാളിയേക്കൽ, മോഹൻദാസ് ആമ്പലാറ്റിൽ, ജോയി സി കാപ്പൻ, എൽ ആർ വിനയചന്ദ്രൻ,കോട്ടയം ജോണി, രാജേഷ് ഉമ്മൻ കോശി, മാത്യു കെ.വി, കെ. ഉണ്ണികൃഷ്ണൻ, അഡ്വ. രാജേഷ്,അഡ്വ. എൻ.സി. സജിത്ത്, സുമേഷ് നായർ , എസ്.രാമചന്ദ്രപിള്ള, ജില്ലാ പ്രസിഡന്റുമാരായ ഗണേഷ്ഏറ്റുമാനൂർ, ജോൺ ഐമൻ, ഫൽഗുണൻ മേലേടത്ത്, രശ്മി എം.ആർ, ജോജോ പനക്കൽ,ഉണ്ണിബാലകൃണൻ, വിനോദ്കുമാർ വി,ജി, ഷൈജു കോശി, പോഷക സംഘടന പ്രസിഡന്റുമാരായറ്റിജോ കൂട്ടുമ്മേക്കാട്ടിൽ, അഡ്വ.മഞ്ചു കെ.നായർ, ബിജു കണിയാമല, ജോഷികൈതവളപ്പിൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രമ പോത്തൻകോട്, സന്തോഷ് മൂക്കലിക്കാട്ട്, ടോമിതാണൊലിൽ, സന്തോഷ് വി.കെ, ജോസ് മാലിക്കൽ, തോമസ് കൊട്ടാരത്തിൽ, ഷാജി മോൻപാറപ്പുറത്ത്, ബിജു എം നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*