സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശി അന്തരിച്ചു

തൃശ്ശൂർ: സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവ് കെ. ദാമോദരന്റെ മകനാണ്. ഇലയും മുള്ളും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് കെ.പി. ശശി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചീകിത്സയിലായിരുന്നു കെ.പി. ശശി. റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡെവലപ്മെന്റ് അറ്റ് ​ഗൺപോയിന്റ്, ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ.

Be the first to comment

Leave a Reply

Your email address will not be published.


*