തിരുവനന്തപുരം: സിനിമ-സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സീരിയൽ ചിത്രീകരണത്തിന് ശേഷം തിരികെ പോകവേ തമ്പാനൂരിൽ വെച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.കാലിന് ഗുരുതരമായി പരിക്കേറ്റ കാർത്തിക് പ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയാണ് കാർത്തിക്.
Be the first to comment