ജോജു ജോർജ്‌ ആദ്യമായി എഴുതി സംവിധാനം നിർവഹിക്കുന്ന സിനിമ ‘പണി’അണിയറയിൽ ഒരുങ്ങുന്നു

ജോജു ജോർജ്‌ ആദ്യമായി എഴുതി സംവിധാനം നിർവഹിക്കുന്ന സിനിമ ‘പണി’ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ വരുന്ന അപ്ഡേഷനുകൾ സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യത നേടാറുണ്ട്. ഇപ്പോഴിതാ, ‘പണിയിലെ’ നായകനായ ഗിരിയായി വേഷമിടുന്ന ജോജു ജോർജിന്റെയും നായിക ഗൗരിയായി പ്രേക്ഷകരിലേക്കെത്തുന്ന അഭിനയയുടേയും ഏറ്റവും പുതിയ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്ര പശ്ചാത്തലത്തിലെ പ്രണയാർദ്രമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലാകെയും വൈറലായിരിക്കുന്നത്.

‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ സംസാര-കേൾവി പരിമിധിയുള്ള ആർട്ടിസ്റ്റാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

ജോജു ജോർജിന്റെ ജോസഫിലെയും , പൊറിഞ്ചു മറിയം ജോസിലേയും, മധുരത്തിലേയുമൊക്കെ പ്രണയ കോമ്പോ ജനങ്ങൾ ഇന്നും മറക്കാതെ നെഞ്ചിലേറ്റുന്നവയാണ്, അക്കൂട്ടത്തിലേക്കാണ് ഗൗരിയും ഗിരിയുമെന്ന പണി യിലെ ഈ കോമ്പോയും ചേർത്തെഴുതപ്പെടുന്നതും തരംഗമായി പ്രേക്ഷകരിൽ ഇടം നേടാനൊരുങ്ങുന്നതും.

Be the first to comment

Leave a Reply

Your email address will not be published.


*