അജു വർഗീസിനെ നായകനാക്കി നവാഗതനായ സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’യുടെ ചിത്രീകരണം ആരംഭിച്ചു. നന്ദകുമാർ എന്ന പത്രമുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാർ തൻറെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പേര് നശിപ്പിച്ചിരുന്നു.
പിന്നീട് സ്ഥാപനത്തിലേക്ക് പുതുതായി രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നും തുടർസംഭവങ്ങളുമാണ് സിനിമയിൽ പറയുന്നത്. കോമഡി ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ദീപു എസ് നായരും, സന്ദീപ് സദാനന്ദനുമാണ് തിരക്കഥ രചിക്കുന്നത്. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്‌ലൈയിംഗ് എൻറർടെയ്ൻമെൻറ്‌സ്, ഫ്രണ്ട്‌സ് ടാക്കീസ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, സായ് ശരവണൻ, മഞ്ജു ശിവാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, സിജാ റോസ്, ദിലീപ് മേനോൻ, നന്ദു, അഖിൽ കവലയൂർ, ജോമോൻ ജ്യോതിർ, ഷമീർ, കോട്ടയം രമേശ്, അരുൺ പുനലൂർ, സ്മിനു സിജോ, ഷെറിൻ സിദ്ധിഖ്, വിനീത് തട്ടിൽ, പിപി കുഞ്ഞികൃഷ്ണൻ, ദേവനന്ദ, കാർത്തിക് ശങ്കർ, തമിഴ് നടൻ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധർ, അരുൺ കുമാർ, വിഷ്ണു, അരുൺ മലയിൽ, ക്ലെയർ ജോൺ, ബിബിൻ, വിനോദ് തുടങ്ങി വലിയ താരനിര ചിത്രത്തിൽ എത്തുന്നുണ്ട്. ഇരിങ്ങാലക്കുട, തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.
ഛായാഗ്രഹണം: ജിജു സണ്ണി, സംഗീതം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, എഡിറ്റർ: ഗ്രേസൺ എസിഎ, കല: സുനിൽ കുമാരൻ, ആക്ഷൻ: ഫോണിക്‌സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: ഡോ.അജിത്ത് ടി, പ്രൊഡക്ഷൻ കൺട്രോളർ: വിനോഷ് കെ കൈമൾ, കോസ്റ്റ്യും: മെർലിൻ എലിസബത്ത്, മേക്കപ്പ്: രതീഷ് വിജൻ, പിആർഒ: എഎസ് ദിനേശ്, അക്ഷയ് പ്രകാശ്, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻറ്.
Be the first to comment