
ബാര്‍ബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫിക്കായാണ് നിലകൊള്ളുന്നത്. ഇത്തവണ കിരീടം സ്വന്തമാക്കിയാല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം 2 ടി20 ലോകകപ്പ് സ്വന്തമാക്കിയവരുടെ എലൈറ്റ് പട്ടികയിലേക്ക് കയറും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.
Be the first to comment