പേഴ്സ്ണൽ സ്റ്റാഫുകളുടെ യാത്ര, 7 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്; രാജ്ഭവനും അധിക സഹായം

സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യാത്ര ചിലവിന് അധിക തുക അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ടായി ഏഴുലക്ഷം രൂപ അനുവദിച്ചത്. യാത്ര ബത്തക്കായി ബജറ്റിൽ വകയിരുത്തിയ 35 ലക്ഷം രൂപയ്ക്ക് പുറമേയാണ് അധിക ഫണ്ട്.
97 പേഴ്സണൽ സ്റ്റാഫുകളാണ് ഉള്ളത്. ഇവർക്കെല്ലാമായിട്ടാണ് ഇപ്പോൾ ഏഴ് ലക്ഷം രൂപ അനുവദിച്ചത്.

രാജ്ഭവനും അധിക സഹായമുണ്ട്. ബജറ്റ് എസ്റ്റിമേറ്റിന് പുറമേ രാജ്ഭവനും അധിക സഹായം അനുവദിച്ചു. ഗവർണറുടെ ചികിത്സയ്ക്കായാണ് 5 ലക്ഷം രൂപ അനുവദിച്ചത്. പഞ്ചകർമ്മ ചികിത്സക്കും ഫിസിയോതെറാപ്പിക്കുമാണ് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*