
തിരുവനന്തപുരം: എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റ് അവതരിപ്പിക്കാനാണ് ശ്രമിക്കുക എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവരെ ആശങ്കപ്പെടുത്താത്ത ബജറ്റിനാണ് രൂപം നൽകിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെയും മെച്ചപ്പെട്ട സേവനങ്ങൾ നൽകാനാണ് ശ്രമിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു. ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി.
സാമ്പത്തിക വികസനം ഉണ്ടാവുന്ന, കേരളത്തിന്റെ ഭാവിക്ക് ഗുണം ചെയ്യുന്നതായിരിക്കും ബജറ്റ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനുമുള്ള ശ്രമമാണ് ബജറ്റിലൂടെ നടത്തുക. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ കൊണ്ടാണ് പ്രതിസന്ധി വർധിച്ചതെന്നും അദ്ദേഹം ആവർത്തിച്ചു.
Be the first to comment