കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

കളമശേരി സാമ്ര കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുക.

സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും അനുവദിക്കും. ഒക്‌ടോബർ 29 ന് നടന്ന സ്ഫോടനത്തിൽ അഞ്ചുപേരാണ് മരണമടഞ്ഞത്. ഒരു സ്ത്രീ അപകടസമയത്തും ബാക്കിയുള്ളവർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*