സാമ്പത്തിക പ്രതിസന്ധി; കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത ഇല്ല

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകില്ല. കഴിഞ്ഞ വർഷം മുതലുള്ള മൂന്ന് ഗഡു ക്ഷാമബത്ത നൽകേണ്ടതില്ലെന്നാണ് ബോർഡിന്റെ യോഗത്തിൽ തീരുമാനം. ബോർഡിന്റെ സാമ്പത്തിക നില അപകടകരമായ നിലയിലാണെന്നും യോഗം വിലയിരുത്തി. ബോർഡിന്റെ തീരുമാനം കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ തിരിച്ചടിയാകും. പുറത്തുനിന്ന് കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്ഷാമബത്ത നൽകാനാവില്ലെന്ന് ബോർഡ് ചെയർമാന്റെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ജനുവരി, ജൂലായ്, ഈവർഷം ജനുവരിയിലെ ക്ഷാമബത്തയാണ് നൽകാനുണ്ടായിരുന്നത്.

2021ലെ ശമ്പളവർധനവ് നടപ്പാക്കിയപ്പോൾ വൻ വർധനവാണ് വരുത്തിയത്. ഇതിന് സർക്കാരിന്റെ അനുമതി തേടിയിരുന്നില്ല. സർക്കാരിന്റെ അനുമതിയില്ലാതെയാണ് ശമ്പളപരിഷ്കരണം നടത്തിയതെന്ന് സിഎജി റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അധികമായി നൽകിയ തുകതിരിച്ചുപിടിക്കാൻ ഊർജവകുപ്പ് സെക്രട്ടറി കത്ത് നൽകിയിരുന്നു. ഈ കത്തും ചൂണ്ടിക്കാട്ടിയാണ് ചെയർമാന്റെ ഉത്തരവ്.

Be the first to comment

Leave a Reply

Your email address will not be published.


*