യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി DGCA

സാധുവായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക്  10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . പല വിമാനക്കമ്പനികൾക്കും അടുത്തിടെ ഡിജിസിഎ പിഴകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് എയർ ഇന്ത്യക്കെതിരായ നടപടി. ടേക്ക്ഓഫ്, ലാൻഡിംഗ് ക്ലിയറൻസുകൾ ലംഘിച്ച്, ഒരു പരിശീലനവും നടത്താത്ത ഫസ്റ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയതിനെ തുടർന്ന് വിമാനക്കമ്പനിയായ വിസ്താരയ്ക്ക് ഈ മാസം 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഭിന്നശേഷിക്കാരനായ കുട്ടിക്ക് ബോർഡിംഗ് നിഷേധിച്ചതിന് ഇൻഡിഗോയ്ക്ക് ഡിജിസിഎ അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഡിജിസിഎ ചുമത്തിയ 10 ലക്ഷം രൂപ പിഴ അടച്ചതിനു ശേഷം വിലക്കപ്പെട്ട 90 പൈലറ്റുമാർക്ക് വീണ്ടും പരിശീലനം നൽകുമെന്ന് സ്പൈസ് ജെറ്റും അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*