ബെറ്റിങ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചു: തെലങ്കാനയില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെ കേസ്

ബെറ്റിങ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചതില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് തെലുങ്കാന പോലീസ്. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗര്‍വാള്‍ എന്നിവരുള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് കേസ്.

പി എന്‍ പനീന്ദ്ര ശര്‍മ എന്ന ബിസിനസുകാരന്‍ നല്‍കിയ പരാതിയിന്‍മേലാണ് ഇവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ മിയപൂര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്ത് നിലവിലുള്ള ചൂതാട്ട നിയമം ഇവര്‍ ലംഘിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഇവരുടെ പ്രമോഷന്‍ നിരവധി പേരെ സ്വാധീനിച്ചുവെന്നും അതുവഴി പണം നഷ്ടപ്പെട്ടുവെന്നുമാണ് ആരോപണം. സാമ്പത്തികമായ ആവശ്യങ്ങള്‍ ഏറെയുള്ള വ്യക്തികളെ ഈ പ്ലാറ്റ്‌ഫോമുകള്‍ ലക്ഷ്യം വെക്കുന്നുവെന്നും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത് ആളുകളെ ചൂതാട്ടത്തിലേക്ക് നയിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*