കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം. 1,6,7 സെക്ടറുകളിലാണ് തീ പിടിച്ചത്. നാല് ഫയർഫോഴ്സ് യൂണിറ്റ് പ്ലാന്റിലെത്തി തീയണച്ചു. കഴിഞ്ഞവർഷം ഏകദേശം ഇതേസമയത്താണ് ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ചത്. ബ്രഹ്മപുരത്ത് നിന്ന് ഉയർന്ന പുക ജില്ലയെ വിഴുങ്ങി. ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടവർ ചികിത്സ തേടി. ബ്രഹ്മപുരത്തുനിന്ന് ഉയർന്ന വിഷപ്പുക ഒരാഴ്ചയോളം ജനജീവിതം ദുസ്സഹമാക്കി. ചുമയും ശ്വാസതടസവുമായി പലരും നിത്യരോഗികളായി മാറിയ അവസ്ഥയുമുണ്ടായി.
Related Articles
കൊച്ചിയിലെ മാലിന്യ നീക്കം സ്മാർട്ട് ട്രക്കുകളിലേക്ക്
കൊച്ചി: നഗരം മുഴുവൻ നാറ്റിച്ചുള്ള കൊച്ചി നഗരസഭയുടെ മാലിന്യ നീക്കത്തിൽ പ്രതിഷേധിച്ച് മാലിന്യ ലോറികൾ തടഞ്ഞ് പ്രതിഷേധിച്ചത് രണ്ടു ദിവസം മുൻപാണ്. രാവിലെ നടക്കാനിറങ്ങുന്നവരും ഓഫിസിലേക്കും സ്കൂളുകളിലേക്കും പോകാൻ ഇറങ്ങുന്നവരും അസഹനീയമായ ദുർഗന്ധം മൂലം പൊറുതി മുട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. ഈ ദുരിതത്തിന് ആശ്വാസമാവുകയാണ് കൊച്ചിൻ സ്മാർട്ട് മിഷൻ […]
കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു. നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മാറ്റി വയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ […]
ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപറേഷനിലെ മാലിന്യങ്ങൾ മാത്രം, മറ്റ് തദ്ദേശ സ്ഥാപനങ്ങൾ ബദൽ മാർഗം കണ്ടെത്തണം
കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി കൊച്ചി കോർപറേഷനിലെ മാലിന്യങ്ങൾ മാത്രം. ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ജൈവ മാലിന്യങ്ങൾ ഏപ്രിൽ 30 വരെ മാത്രമെ അനുവദിക്കൂ. മറ്റ് തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി നിയമാനുസൃത ബദൽ സംവിധാനം കണ്ടെത്തണം. തദ്ദേശ – വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന […]
Be the first to comment