കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം. സർജിക്കൽ വാർഡിന് സമീപം പുതിയതായി പണിയുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ആഴ്ചയിലും മെഡിക്കൽ കോളേജിൽ സമാന സാഹചര്യം ഉണ്ടായിരുന്നു.

അന്യ സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് പരിസരം പുകയിൽ മുങ്ങിയിരിക്കുകയാണ്. തീയും പുകയും ഉയർന്നതോടെ സമീപ വാർഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും ഗാന്ധിനഗർ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*